Skip to main content

മോഹനൻ പരമേശ്വരൻ

ആരായിരുന്നു എന്നല്ല, എന്തായിരുന്നു മോഹൻചേട്ടൻ എന്നാണ് കാലം അടയാളപ്പെടുത്തുന്നത്. വരയിൽ തുടങ്ങി പ്രതിബിംബങ്ങൾക്ക് സൂക്ഷമതയും, സൗന്ദര്യവും നൽകിയപ്പോൾ അദ്ദേഹം പ്രതിഛായ മോഹൻ ആയി. പിന്നെ ഇരുളും, വെളിച്ചവും ചേർത്ത് ചിത്രങ്ങൾ എഴുതി. അവയൊക്കെ മഷിപുരണ്ട പ്പോൾ ചരിത്രങ്ങളായി. നിറങ്ങളുടെ ലോകത്ത് ആറാടി കടന്നു പോകുമ്പോൾ ഇവിടെ അവശേഷിപ്പിച്ചത് കൂട്ടായ്മയുടെ, സൗഹൃദങ്ങളുടെ, സ്നേഹത്തിൻ്റെ വലിയൊരു തണലായിരുന്നു. തൻ്റെ രൂപം പോലെ തന്നെ വ്യത്യസ്തനായി ജീവിച്ച് ആരോടും പരാതിയില്ലാതെ, പരിഭവ മില്ലാതെ കടന്നു പോകുമ്പോൾ ആ ഓർമ്മ തണലിൻ്റെ കുളിർമ്മയിലാണ് ഞങ്ങൾ. മോഹനേട്ടൻ്റെ ഓർമ്മകൾ എന്നത്തേയ്ക്കും കാത്തു സൂക്ഷിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണിത്. ഈ ഓർമ്മ ചിത്രങ്ങളിലൂടെ മോഹൻ പരമേശ്വരൻ കാലാന്തരമായി നിലകൊള്ളട്ടെ.